മുക്കം: മാടകശ്ശേരി കോളനി പരിസരത്ത് നിർമ്മിച്ച മാതൃകാ അങ്കണവാടി കെട്ടിടം (പാറക്കൽ ആലികുട്ടി സാഹിബ് സ്മാരകം) കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. എം.ൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും, കാരശ്ശേരി പഞ്ചായത്തിന്റെ രണ്ടുലക്ഷം രൂപയും ഉപയോഗിച്ച് പാറക്കൽ ജാഫർ അലി സൗജന്യമായി നൽകിയ നാലു സെന്റ് സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചത്. പഞ്ചായത്തംഗം ജി. അബ്ദുൽ അക്ബർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.പി. ജമീല, അംഗം സവാദ് ഇബ്രാഹിം, സെക്രട്ടറി ഒ.എ. അൻസു, ഐ.സി.ഡി.എസ് സൂപ്പർവൈസർ വിജില, ജാഫർ അലി, ഖദീജ എന്നിവർ പങ്കെടുത്തു.