പേരാമ്പ്ര: കൂരാച്ചുണ്ട് പഞ്ചായത്തിലെ കേളോത്ത്‌വയൽ-പള്ളിക്കുന്ന് റോഡ് നവീകരണത്തിൽ ക്രമക്കേട് ആരോപിച്ച് എൻ.സി.പി മണ്ഡലം കമ്മിറ്റി ധർണ്ണ നടത്തി. 18 ലക്ഷം രൂപ ചെലവഴിച്ച് ഒരു മാസം മുൻപാണ് റോഡ് ടാർ ചെയ്തത്. പലയിടത്തും തകർന്നതോടെയാണ് ധർണ്ണ നടത്തിയത്. അപാകതയെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് എൻ.സി.പി ആവശ്യപ്പെട്ടു. കേളോത്ത് വയലിലെ ധർണ്ണ നാഷണലിസ്റ്റ് കിസാൻ സഭ സംസ്ഥാന സെക്രട്ടറി ഒ.ഡി. തോമസ് ഉദ്ഘാടനം ചെയ്തു. സൂപ്പി തെരുവത്ത് അദ്ധ്യക്ഷത വഹിച്ചു. ജോർജ് കരുമത്തിൽ, പി.കെ. അസീസ്, സണ്ണി പ്ലാമത്താട്ടം എന്നിവർ പ്രസംഗിച്ചു.