market
വടകര ടൗൺ മാർക്കറ്റിൽ നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ

വടകര: കൊവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തിൽ വടകരയിലെ ടൗൺ മത്സ്യ മാർക്കറ്റിൽ നിയന്ത്രണം കടുപ്പിക്കുന്നു. മാർക്കറ്റിലെ കച്ചവടക്കാരുമായും തൊഴിലാളികളുമായും ചർച്ച നടത്തിയ ശേഷം പ്രവേശന മാർഗ്ഗങ്ങൾക്ക് മാറ്റം വരുത്തി. പള്ളിയുടെ ഭാഗത്തു കൂടിയുള്ള മാർക്കറ്റിലേക്കുള്ള യാത്ര നിരോധിച്ചു. ഒരു വഴി മാത്രം തുറന്ന് ജനങ്ങൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് നിയന്ത്രണം. നഗരസഭയുടെ കീഴിലുളള മാർക്കറ്റിലെ നിയന്ത്രണങ്ങൾ തുടരും.