കൈതക്കുണ്ട: ചെറുകാവ് റൂറൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്വർണ പണയ വായ്പാ പദ്ധതി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ എ.പി നൗഷാദ് ഉദ്ഘാടനം ചെയ്തു. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ എളുപ്പത്തിൽ ലോൺ ലഭ്യമാക്കുകയാണ് ലക്ഷ്യം. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രസിഡന്റ് ടി.പി. ശിവശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. വാഴയൂർ അഗ്രിക്കൾചറൽ ഇമ്പ്രൂവ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് ഇ.കെ. ഫാറൂഖ്, ഗോവിന്ദരാജൻ, നമ്പയിൽ ബാലൻ എന്നിവർ സംസാരിച്ചു. കൊണ്ടോട്ടി അസിസ്റ്റന്റ് രജിസ്ട്രാർക്കുള്ള സ്‌നേഹോപഹാരം സംഘം പ്രസിഡന്റ് കൈമാറി.ഭരണസമിതി അംഗങ്ങളായ എൻ. അച്ചു, വനജ, ടി.പി. മുകേഷ്, എൻ. പ്രഭാകരൻ, രവീന്ദ്രനാഥൻ, ജയ, സംഘം സെക്രട്ടറി ബിൻഷ എന്നിവർ പങ്കെടുത്തു.