ബേപ്പൂർ: അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ചാലിയാറിലേക്ക് മറിഞ്ഞു. ഇന്നലെ വൈകീട്ട് ആറുമണിയോടെ ബേപ്പൂർ ജങ്കാർ കടവിലാണ് അപകടം. ബേപ്പൂർ റോഡിൽ നിന്ന് ജങ്കാർ യാത്ര തുടങ്ങുന്ന സ്ഥലത്തിലൂടെ അമിത വേഗത്തിൽ ചാലിയാറിലേക്ക് പതിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് യാത്രക്കാരെ പുറത്തെടുത്തത്. തിരൂർ സ്വദേശികളായ മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. മീഞ്ചന്ത അഗ്നിശമന സേനയും ബേപ്പൂർ പൊലീസും സ്ഥലത്തെത്തി.