നാദാപുരം: കഴിഞ്ഞ വർഷത്തെ ഉരുൾപൊട്ടലിൽ തകർന്ന ഉരുട്ടി- വിലങ്ങാട് -വാണിമേൽ റോഡ് വീണ്ടും അപകടാവസ്ഥയിൽ. സംരക്ഷണ ഭിത്തി പണിയാത്തതോടെയാണ് മഴവെള്ളപാച്ചിലിൽ റോഡ് ഇല്ലാതാകുന്നത്. വൻ പാറകളും മരങ്ങളും ഒലിച്ചെത്തിയാണ് പാലത്തിന് സമീപത്തെ റോഡ് രണ്ട് മീറ്ററോളം പുഴ എടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയിൽ പുഴയുടെ ഭാഗത്ത് വീണ്ടും വൻ വിള്ളൽ രൂപപ്പെട്ടു. കനത്ത മഴയിൽ പുഴ കരകവിഞ്ഞാൽ റോഡും പുഴയും തിരിച്ചറിയാൻ കഴിയാതാകും. ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയിട്ടും എം.എൽ.എ ഇടപെട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വിലങ്ങാട് ഒറ്റപ്പെടാതിരിക്കാൻ അടിയന്തിര ഇടപെടലാണ് ഇനി ആവശ്യം.