കോഴിക്കോട്: കേരള നദ്‌വത്തുൽ മുജാഹിദീൻ വിദ്യാർത്ഥി വിഭാഗമായ മുജാഹിദ് സ്റ്റുഡന്റ്‌സ്‌ മൂവ്‌മെന്റ് (എം.എസ്.എം) സംഘടിപ്പിക്കുന്ന 24ാമത് ഇന്റർനാഷണൽ വെർച്വൽ പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനം ഇന്നുമുതൽ 12 വരെ നടക്കും. പ്രോഫ്‌കോണിൽ 16 സെഷനുകളിലായി 30ലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കും.
വർഗീയ മുക്ത ജനാധിപത്യ മതനിരപേക്ഷ പാഠങ്ങൾ പകർന്ന് നൽകുക, ധാർമ്മിക മൂല്യച്യുതികൾക്കെതിരെ ബോധവത്ക്കരണം എന്നതാണ് പ്രോഫ്‌കോണിന്റെ ലക്ഷ്യം. ഇരുപത്തി അയ്യായിരത്തിലധികം പ്രൊഫഷണൽ വിദ്യാർത്ഥികളാണ്‌ രജിസ്റ്റർ ചെയ്തത്. വൈകീട്ട് 7.15ന് ആരംഭിക്കുന്ന സമ്മേളനം കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും.