gava

കുറ്റ്യാടി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ കുറ്റ്യാടി ഗവ.ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ കുറ്റ്യാടി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സുഹൈൽ ജില്ല സെക്രട്ടറി മുഹമ്മദ് ഹഖ് എന്നിവർ അനുമോദിച്ചു.

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എൻ. ബാലകൃഷ്ണണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ എ.സി മജീദ് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. അനൂപ് ബാലഗോപാൽ, ആർ.എം.ഒ ഡോ.പി.കെ.ഷാജഹാൻ, നോഡൽ ഓഫീസർ ഡോ.ആർ.നിർമ്മൽ രാജ്, ഡോ.നജീബ്, എച്ച്.ഐ വി.പി.വിനോദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ഷാജി, ബഷീർ ചിക്കീസ്, റാഫി കണ്ടത്തിൽ, രജീഷ് അക്ഷയ, ഷാജി ഊട്ടുപുര ,സ്റ്റാഫ് സെക്രട്ടറി പ്രദീപൻ എന്നിവർ സംസാരിച്ചു.