ഒളവണ്ണ: പരേതനായ കയലോട്ട് കൃഷ്ണന്റെ മകൻ രത്‌നസിംഗ് (70) നിര്യാതനായി. പാല കുറുംബ ഭഗവതി ക്ഷേത്ര തണ്ടാൻ സ്ഥാനിയനായിരുന്നു. പഴയകാല നാടകനടനാണ്. പാല കുറുംബ ക്ഷേത്ര പാരമ്പര്യ അവകാശി ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ, കയലോട്ട് കുടുംബ ട്രസ്റ്റ് രക്ഷാധികാരി, ഒളവണ്ണ തീയറ്റേഴ്‌സ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കെ.എം.രത്‌നവല്ലി (റിട്ട. അസി. എക്‌സിക്യൂട്ടിവ് എൻജിനിയർ, ഇറിഗേഷൻ).
മക്കൾ: ട്വിങ്കിൾ രത്‌നസിംഗ് (ദുബായ്), ചഞ്ചൽ രത്‌നസിംഗ് (ഗവ. കോൺട്രാക്ടർ). മരുമക്കൾ: രവി പ്രതാപ്, ദിവ്യ തിലകൻ. സഹോദരങ്ങൾ: പ്രേമ, പരേതരായ രാധാകൃഷ്ണൻ, പീതാംബരൻ, നാരായണിക്കുട്ടി, കോമളം.