tower
രാമല്ലൂർ മുതുകുന്നിൽ മൊബൈൽ ടവർ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നു

പേരാമ്പ്ര: പ്രാദേശിക പ്രതിഷേധത്തെ തുടർന്ന് പാതിയിൽ നിലച്ച കൽപ്പത്തൂരിലെ ജിയോ ടവർ നിർമ്മാണം ഒടുവിൽ പുനഃരാരംഭിച്ചു. കൊവിഡ് കാലത്ത് കുട്ടികളുടെ പഠനമെല്ലാം ഓൺലൈനായതോടെയാണ് പ്രതിഷേധക്കാർക്കും അതിവേഗ സിഗ്നലിന്റെ പ്രാധാന്യം ബോദ്ധ്യമായത്. കുട്ടികളുടെ പഠനം മുടങ്ങിയതോടെ നാട്ടുകാർ ജനകീയ വാട്‌സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ച് രാമല്ലൂർ പ്രദേശത്തെ മുടങ്ങി കിടക്കുന്ന ടവർ പൂർത്തിയാക്കാൻ ആവശ്യപ്പെടുകയായിരുന്നു. രാമല്ലൂർ മുതുകുന്നിൽ അഞ്ചു സെന്റ് സ്ഥലത്താണ് പ്രവർത്തി ആരംഭിച്ചത്. ടവർ യാഥാർത്ഥ്യമായാൽ രാമല്ലൂർ വായനശാല, കാരയാട്, അഞ്ചാംപീടിക തുടങ്ങിയ പ്രദേശങ്ങളിലെ നെറ്റ് വർക്ക് തടസം പരിഹരിക്കാൻ കഴിയും.