കൽപ്പറ്റ: ജില്ലയിൽ ആറ് പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ജൂലൈ ഒന്നാം തീയതി മഹാരാഷ്ട്രയിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന പുൽപ്പള്ളി സ്വദേശിയായ 25 കാരൻ, ജൂലൈ മൂന്നിന് ബംഗളുരുവിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ചെന്നലോട് സ്വദേശിയായ 22 കാരൻ, ജൂലൈ നാലിന് മംഗലാപുരത്തു നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന വരയാൽ സ്വദേശിയായ 20 കാരൻ, ജൂലൈ നാലിന് ബംഗളുരുവിൽ നിന്നെത്തി പടിഞ്ഞാറത്തറയിലെ ഒരു സ്ഥാപനത്തിൽ നിരീക്ഷണത്തിലായിരുന്ന കണിയാമ്പറ്റ സ്വദേശിയായ 40 കാരൻ, ദുബൈയിൽ നിന്ന് കോഴിക്കോട് വഴി ജൂൺ 21 ന് ജില്ലയിലെത്തി സ്ഥാപനത്തിൽ നിരീക്ഷണത്തിലായിരുന്ന മേപ്പാടി സ്വദേശിയായ 24 കാരൻ, ജൂൺ 17 ന് കുവൈത്തിൽ നിന്ന് ജില്ലയിലെത്തി സ്ഥാപനത്തിൽ നിരീക്ഷണത്തിലായിരുന്ന അമ്പലവയൽ സ്വദേശിയായ 25 കാരൻ എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലായത്.

ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 140 പേർക്കാണ്. 78 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച 58 പേർ നിലവിൽ മാനന്തവാടി ജില്ലാ ആശുപത്രിയിലും ഒരാൾ വീതം കണ്ണൂർ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലും ചികിത്സയിലുണ്ട്.

പുതുതായി നിരീക്ഷണത്തിലായത് 214 പേർ

ആകെ നിരീക്ഷണത്തിലുള്ളത് 3575 പേർ

256 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി.

9795 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു

ഫലം ലഭിച്ചത് 8231

8097 എണ്ണം നെഗറ്റീവ്

ഫലം ലഭിക്കാനുള്ളത് 1554