jadam
കന്നുകുട്ടിയുടെ അഴുകിയ ജഡം

പേരാമ്പ്ര: കൂരാച്ചുണ്ട് ചന്തത്തോട്ടിൽ കന്നുകുട്ടിയുടെ ജഡം അഴുകിയ നിലയിൽ കണ്ടെത്തി. കൂരാച്ചുണ്ട് മത്സ്യ മാർക്കറ്റിന് സമീപം മരക്കൊമ്പിൽ തങ്ങിക്കിടക്കുകയായിരുന്നു ജഡം. ഗർഭിണിയായ പശുവിനെ അറുത്തപ്പോൾ പശുക്കുട്ടിയെ തോട്ടിലൊഴുക്കിയതായിരിക്കുമെന്ന് കരുതുന്നു.
കൂരാച്ചുണ്ടിലെ മത്സ്യ മാംസ വ്യാപാരത്തിന്റെ കാര്യത്തിൽ പഞ്ചായത്ത് ജാഗ്രത കാണിക്കണമെന്നും ജാഗ്രതാ സമിതി വീണ്ടും രൂപീകരിക്കണമെന്നും സി പി ഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി അവശ്യപ്പെട്ടു.