കോഴിക്കോട്: സമ്പർക്കത്തിലുള്ള ഒരാൾ ഉൾപ്പെടെ ജില്ലയിൽ ഇന്നലെ എട്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേർ പ്രവാസികളും രണ്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്. നാലുപേർ കോഴിക്കോട് മെഡിക്കൽ കോളേജിലും നാല് പേർ എഫ്.എൽ.ടി.സിയിലും ചികിത്സയിലാണ്. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കോവൂർ സ്വദേശി (58) രോഗമുക്തി നേടി.
പോസിറ്റീവായവർ:
1.കല്ലായി സ്വദേശി (39): ജൂലായ് 4ന് കുവൈറ്റിൽ നിന്ന് കോഴിക്കോടെത്തി. വിമാനത്താവളത്തിൽ വച്ച് സ്രവം പരിശോധനയ്ക്കെടുത്ത് ഫറോക്ക് കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. ഫലം പോസിറ്റീവായതിനാൽ കോഴിക്കോട് എഫ്.എൽ.ടി.സി യിലേയ്ക്ക് മാറ്റി.
2. കൊടുവളളി സ്വദേശി (33): ജൂലായ് 4ന് റിയാദിൽ നിന്ന് കോഴിക്കോടെത്തി. റാപ്പിഡ് ടെസ്റ്റിൽ പോസിറ്റീവ്. ഫറോക്ക് കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ പോസിറ്റീവായതിനെ തുടർന്ന് കോഴിക്കോട് എഫ്.എൽ.ടി.സിയിലേയ്ക്ക് മാറ്റി.
3. മണിയൂർ സ്വദേശി(61): ജൂലായ് 7ന് വിജയവാഡയിൽ നിന്ന് പാലക്കാടെത്തി. രോഗലക്ഷണങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്രവ പരിശോധനാ ഫലം പോസിറ്റീവായതിനാൽ ചികിത്സയിൽ.
4. രാമനാട്ടുകര സ്വദേശി (38): ജൂലായ് 1ന് സൗദിയിൽ നിന്ന് കോഴിക്കോടെത്തി. 4ന് രോഗലക്ഷണങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്രവ ഫലം പോസിറ്റീവായതിനാൽ ചികിത്സയിലാണ്.
5. കല്ലായി സ്വദേശി (52): ജൂൺ 30ന് പ്രദേശത്തെ പോസിറ്റീവായ ഗർഭിണിയുടെ അമ്മാവൻ. ഇവരുമായി സമ്പർക്കത്തിലായതിനാൽ ജൂലായ് 3ന് കല്ലായിയിൽ നിന്ന് സ്രവ സാമ്പിൾ പരിശോധനയ്ക്കെടുത്തു. ഫലം പോസിറ്റീവായതിനെ തുടർന്ന് കോഴിക്കോട് എഫ്.എൽ.ടി സിയിൽ ചികിത്സയിലാണ്.
6- ഏറാമല സ്വദേശി (44): ജൂലായ് 5ന് ഖത്തറിൽ നിന്ന് കോഴിക്കോടെത്തി. രോഗലക്ഷണങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച് സ്രവം പരിശോധനയ്ക്കെടുത്തു. ഫലം പോസിറ്റീവായതിനാൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ .
7. മൂടാടി സ്വദേശി (42): ജൂൺ 25ന് കുവൈറ്റിൽ നിന്ന് കോഴിക്കോടെത്തി. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടർന്ന് 6ന് കോഴിക്കോട് മെഡിക്കൽ കേളേജിൽ നിന്ന് സ്രവം പരിശോധനയ്ക്കെടുത്തു. പോസിറ്റീവായതിനെ തുടർന്ന് ചികിത്സയിലാണ്.
8- നാദാപുരം സ്വദേശി(38): ജൂലായ് 6ന് ബംഗളൂരുവിൽ നിന്ന് തലശേരിയിലെത്തി. തലശേരിയിലെ സഹോദരിയുടെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. 7ന് തലശേരി ആശുപത്രിയിലെത്തി സ്രവം പരിശോധനക്കെടുത്തു. പോസിറ്റീവായതിനാൽ കോഴിക്കോട് എഫ്.എൽ.ടി സിയിൽ ചികിത്സയിലാണ്.
നിരീക്ഷണം പൂർത്തിയാക്കിയവർ 58, 840 പേർ
ഇന്നലെ പുതുതായി വന്ന 666 പേരുൾപ്പെടെ 16772 പേർ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ ഇതുവരെ 58,840 പേർ നിരീക്ഷണം പൂർത്തിയാക്കി. 11,103 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. 401 പേർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയർ സെന്ററുകളിലും 10,608 പേർ വീടുകളിലും 94 പേർ ആശുപത്രികളിലുമാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 87 പേർ ഗർഭിണികളാണ്.