മുക്കം: കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈകളും ഔഷധച്ചെടികളും വിതരണം ചെയ്തു. വൃക്ഷത്തൈ വിതരണവും നടീൽകർമ്മവും പ്രിൻസിപ്പൽ നാസർ ചെറുവാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ അബ്ദുസലാം മാവൂർ അദ്ധ്യക്ഷത വഹിച്ചു. ലതീഫ് പൂനൂർ, യു.എം. നഷീദ, കെ.കെ. അഷ്റഫ്, എ.എം. ബിന്ദുകുമാരി, അബൂബക്കർ സിദ്ദീഖ്, കെ. നാസർ, കെ. ജമാൽ, അബ്ദുൽ നാസർ എന്നിവർ പങ്കെടുത്തു.