വടകര: കുടുംബശ്രീ സംരംഭകർക്കും ഹരിത കർമ്മ സേനക്കുള്ള ജില്ലാ മിഷന്റെ സാമ്പത്തിക സഹായം വിതരണം ചെയ്തു. അഴിയൂർ ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ പ്രവർത്തകരായ ആറ് സ്ത്രീകൾക്ക് കമ്മ്യൂണിറ്റി എന്റർ പ്രെെസസ് സ്കീം പ്രകാരമുള്ള 50,000 രൂപയുടെ വിതരണം പ്രസിഡൻ്റ് വി.പി. ജയൻ നിർവഹിച്ചു.
ഹരിത കർമ്മ സേനക്കുള്ള കുടുംബശ്രീയുടെ ഒരു ലക്ഷം രൂപയും വിതരണം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷകളായ ഉഷ ചാത്താംങ്കണ്ടി, ജസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, സി.ഡി.എസ് പ്രസിഡന്റ്, ബിന്ദുജയ്സൺ, മൈക്രോ എന്റർ പ്രൈസസ് കൺസൾട്ടന്റ് പി.ആർ. അനിത, ഹരിത കർമ്മ സേന ലീഡർ എ. ഷിനി, കുടുംബശ്രീ എക്കൌണ്ടൻ്റ് എം.സി. ധന്യ എന്നിവർ സംസാരിച്ചു. അഴിയൂർ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സംരംഭങ്ങകർക്ക് സഹായത്തിന് വിളിക്കാം. ഫോൺ: 9249977075.