കുന്ദമംഗലം: സ്വർണ്ണ കള്ളക്കടത്തിന് കൂട്ടു നിന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് സി.ബി.ഐ അന്വേഷണം നേരിടുക, മുഖ്യ പ്രതി സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഒളവണ്ണ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി. കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് കെ. സുജിത്ത് ഉദ്ഘാടനം ചെയ്തു. പി. വിശാഖ് അദ്ധ്യക്ഷത വഹിച്ചു. ടി. അഖിൽ, എ. മനീഷ്, സി. ആദർശ്, എം. ലത്തീഫ്, ശ്രിജിത്ത്, പി. അഖിൽ, കെ.ടി സുബീഷ് തുടങ്ങിയവർ നേതൃത്വം നൽകി.