img202007
മൊയ്തീൻ കോയ ഹാജി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മുക്കം പൊലീസ് സ്റ്റേഷനിൽ മാസ്ക്ക് വിതരണം ചെയ്യുന്നു

മുക്കം: മൊയ്തീൻകോയ ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്ഥാപനങ്ങൾക്കും ജനങ്ങൾക്കും മാസ്ക് വിതരണം ചെയ്തു. ട്രസ്റ്റ് ചെയർമാൻ വി. അബ്ദുൾ ജലീലിന്റെ നേതൃത്വത്തിലാണ് ഇടപെടൽ. എമർജൻസി ഫോൺ നമ്പറടക്കം രേഖപ്പെടുത്തി ഡബിൾ ലയർ മാസ്കുകളാണ് നൽകിയത്. മുക്കം മുസ്ലിം അനാഥശാല അന്തേവാസികൾക്ക് ബോധവത്കരണ ക്ലാസെടുത്തു. അന്തേവാസികൾക്കും ഓഫീസ് ജീവനക്കാർക്കുമുള്ള മാസ്ക് സെക്രട്ടറി വി. അബ്ദുള്ള കോയ ഹാജി ഏറ്റുവാങ്ങി. പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർമാരും ഫയർസ്റ്റേഷനിൽ സ്റ്റേഷൻ ഓഫീസറും അസി. സ്റ്റേഷൻ ഓഫീസറും ഏറ്റുവാങ്ങി.