ബാലുശ്ശേരി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബാലുശ്ശേരിയിൽ എ.ബി.വി.പി നഗർ സമിതിയുടെയും യുവമോർച്ച നിയോജക മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. എ.ബി.വി.പി പ്രതിഷേധ പ്രകടനം നഗർ പ്രസിഡന്റ് നന്ദകുമാർ പുതുശേരി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അനന്ദു ഉണ്ണികുളം അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച പ്രതിഷേധ പ്രകടനത്തിന് നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ.നിഖിൽ കുമാർ, ജയപ്രസാദ്, ലിബിൻ ഭാസ്‌ക്കർ, മിഥുൻ മോഹൻ, അഡ്വ.പ്രവീൺ എന്നിവർ നേതൃത്വം നൽകി.