കക്കോടി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എലത്തൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം കെ.പി.ചന്ദ്ര ഉദ്ഘാടനം ചെയ്തു. ബി.ജെ.പി എലത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ് സി.പി. സതീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബിന്ദു ചാലിൽ, സംസ്ഥാന കൗൺസിൽ അംഗം എം.ഇ. ഗംഗാധരൻ എന്നിവർ സംസാരിച്ചു. സുധീർ മലയിൽ സ്വാഗതവും പി.സി. അഭിലാഷ് നന്ദിയും പറഞ്ഞു. എം സുനിൽ, കെ. വിനീത്, വിഷ്ണു മോഹൻ എന്നിവർ നേതൃത്വം നൽകി.