nadapuram
എ. കണാരൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്‌നേഹാദരം പരിപാടിയിൽ ഇ.കെ. വിജയൻ എം.എൽ.എ. ആശുപത്രി സൂപ്രണ്ട് ഡോ. ജമീലക്ക് സ്‌നേഹോപഹാരം നൽകുന്നു

നാദാപുരം: കൊവിഡ് കാലത്തെ നിസ്വാർത്ഥ സേവനത്തിന് നാദാപുരം ഗവ. ആശുപത്രിയിലെ സൂപ്രണ്ട് മുതൽ സ്വീപ്പർമാർ വരെയുള്ള നൂറിലേറെ ആരോഗ്യ പ്രവർത്തകരെ നാദാപുരത്തെ എ കണാരൻ ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു. ആശുപത്രി പരിസരത്ത് നടന്ന സ്‌നേഹാദരം പരിപാടി ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വി.പി കുഞ്ഞികൃഷ്ണൻ, വി.എ അമ്മത് ഹാജി, പി.കെ കൃഷ്ണൻ, ആശുപതി സൂപ്രണ്ട് ഡോ. ജമീല, ഡോ. അരവിന്ദാക്ഷൻ, ഡോ. പ്രജിത്ത്, ഡോ. അനു, എം. വിനോദൻ , ടി. ബാബു, വി.കെ സലിം എന്നിവർ സംസാരിച്ചു.