സ്വ​ന്തം​ ​ലേ​ഖിക

കോ​ഴി​ക്കോ​ട്:​ ​ഭൂ​നി​കു​തി​ ​അ​ട​ക്ക​ൽ​ ​ഓ​ൺ​ലൈ​നാ​ക്കി​യ​തോ​ടെ​ ​കൊ​വി​ഡ് ​കാ​ല​ത്ത് ​"​സാ​മൂ​ഹി​ക​ ​അ​ക​ലം​"​ ​പാ​ലി​ക്കാ​നാ​കാ​തെ​ ​അ​ക്ഷ​യ​ ​കേ​ന്ദ്ര​ങ്ങ​ൾ.​ ​ത​ണ്ട​പ്പേ​ര് ​ചേ​ർ​ത്ത് ​ഓ​ൺ​ലൈ​ൻ​ ​വ​ഴി​ ​നി​കു​തി​ ​അ​ട​ക്ക​ണ​മെ​ന്ന​ ​നി​ർ​ദ്ദേ​ശം​ ​വ​ന്ന​തോ​ടെ​ ​ജ​നം​ ​വി​ല്ലേ​ജ് ​ഓ​ഫീ​സും​ ​അ​ക്ഷ​യ​ ​സെ​ന്റ​റും​ ​ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്.​ ​മ​റ്റ​നേ​കം​ ​സേ​വ​ന​ങ്ങ​ൾ​ക്കാ​യി​ ​എ​ത്തു​ന്ന​വ​ർ​ക്കൊ​പ്പം​ ​ഭൂ​നി​കു​തി​ ​അ​ട​ക്കേ​ണ്ട​വ​ർ​ ​കൂ​ടി​യാ​യ​തോ​ടെ​ ​പ​ല​യി​ട​ത്തും​ ​ഉ​ത്സ​വ​ ​സ​മാ​ന​മാ​യ​ ​തി​ര​ക്കാ​ണ്.
ഭൂ​നി​കു​തി​ ​അ​ട​ക്കാ​ൻ​ ​കു​റ​ഞ്ഞ​ ​സേ​വ​ന​ ​ഫീ​സേ​ ​ഈ​ടാ​ക്കു​ന്നു​ള്ളു.​ ​പ​ക്ഷെ,​​​ ​ഇ​ത​ര​ ​സ​ർ​ക്കാ​ർ​ ​സേ​വ​ന​ങ്ങ​ൾ​ക്ക് ​കൂ​ടി​ ​അ​ക്ഷ​യ​ക​ളെ​ ​ആ​ശ്ര​യി​ക്കു​ന്ന​തി​നാ​ൽ​ ​ഒ​രു​ ​കാ​ര്യ​വും​ ​സ​മ​യ​ത്ത് ​ന​ട​ക്കാ​തെ​യാ​യി.​ ​വി​ല്ലേ​ജു​ക​ളി​ൽ​ ​ആ​ദ്യ​ ​ത​വ​ണ​ ​ക​ര​മ​ട​ക്കാ​ൻ​ ​എ​ത്തു​ന്ന​വ​രോ​ട് ​മ​​​റ്റൊ​രു​ ​ദി​നം​ ​വ​രാ​നാ​യി​ ​നി​ർ​ദ്ദേ​ശി​ക്കും.​ ​അ​ന്ന് ​എ​ത്തു​ന്ന​വ​രോ​ട് ​ഓ​ൺ​ലൈ​ൻ​ ​വ​ഴി​ ​റി​ക്വ​സ്​​റ്റ് ​ന​ൽ​കാ​നാ​വ​ശ്യ​പ്പെ​ടും.​ ​ഈ​ ​റി​ക്വ​സ്​​റ്റ് ​വി​ല്ലേ​ജ് ​അ​ധി​കൃ​ത​ർ​ ​അം​ഗീ​ക​രി​ച്ചാ​ലാ​ണ് ​നി​കു​തി​ ​അ​ട​ക്കാ​ൻ​ ​ക​ഴി​യു​ക.​ ​പ​ല​ർ​ക്കും​ ​ഇ​ ​ട്രാ​ൻ​സ്ഫ​റിം​ഗ് ​സാ​ദ്ധ്യ​മ​ല്ലാ​ത്ത​തോ​ടെ​ ​അ​ക്ഷ​യ​ ​സെ​ന്റ​റി​ലേ​ക്ക് ​ഓ​ടും.​ ​ഇ​താ​ണ് ​പ്ര​തി​സ​ന്ധി​യാ​യ​ത്.
ഓ​ൺ​ലൈ​ൻ​ ​നി​കു​തി​ ​സം​വി​ധാ​നം​ ​തു​ട​ങ്ങി​യ​തോ​ടെ​ ​വി​ല്ലേ​ജ് ​ഓ​ഫീ​സു​ക​ൾ​ ​നേ​രി​ട്ട് ​തു​ക​ ​സ്വീ​ക​രി​ക്കാ​ൻ​ ​മ​ടി​ക്കു​ക​യാ​ണ്.​ ​ഇ​ത് ​സ​ർ​ക്കാ​രി​ലേ​ക്കു​ള്ള​ ​നി​കു​തി​ ​വ​രു​മാ​ന​ത്തെ​യും​ ​ബാ​ധി​ക്കു​ന്നു​ണ്ട്.​ ​പ​ല​ ​ത​വ​ണ​ ​ഓ​ഫീ​സു​ക​ൾ​ ​ക​യ​റി​യി​റ​ങ്ങാ​ൻ​ ​നി​ർ​ബ​ന്ധി​ത​രാ​യ​ത് ​ജ​ന​ത്തെ​യും​ ​മ​ടു​പ്പി​ക്കു​ന്നു.​ ​സ​മ​യ​ ​ന​ഷ്ട​ത്തോ​ടൊ​പ്പം​ ​സാ​മ്പ​ത്തി​ക​ ​ബാ​ദ്ധ്യ​ത​യും​ ​വ​ന്ന​തോ​ടെ​ ​സ​ർ​ക്കാ​ർ​ ​ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ​ആ​വ​ശ്യം.