കോഴിക്കോട്:കൂട്ടുകാരോടൊപ്പം സ്നേഹം പങ്കിട്ടു കഴിഞ്ഞിരുന്ന ഓർമ്മകളിലേക്ക് കൈ പിടിച്ചു കൊണ്ടുപോവുകയാണ് ബനാന സ്റ്റോറീസിന്റെ ബാനറിൽ മുഹമ്മദ്‌ തമീം, അഭിനന്ദ് അൻസോ, നിഷാൽ എന്നിവർ ചേർന്ന് നിർമ്മിച്ച “പൊതിച്ചോറിന്റെ മണം ” എന്ന ഷോർട്ട് ഫിലിം. നികേത് കെ ഉദയൻ സംവിധാനം ചെയ്ത ഫിലിം വടക്കൻ മലബാറിലെ ഗ്രാമത്തിൽ നടക്കുന്ന കഥയാണ്.അശ്വന്ത് കൃഷ്ണ, അക്ഷയ് അർജു,സച്ചിൻ സഹദേവ്, നനെ എന്നിവരാണ് അഭിനേതാക്കൾ.സൽമാൻ സിറാജിന്റേതാണ് കാമറ.