കോഴിക്കോട്: കളക്ടറേറ്റിന് മുന്നിൽ മാർച്ച് നടത്തിയ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരെ ലാത്തിച്ചാർജ് ചെയ്ത നടപടി അപലപനീയമാണെന്ന് എം.കെ.രാഘവൻ എം.പി.

എൽ.ഡി.എഫ് സർക്കാരും സി.പി.എമ്മും വലിയ വില നൽകേണ്ടി വരുമെന്ന് രാഘവൻ പറഞ്ഞു. നേതാക്കളെ വളഞ്ഞിട്ട് ആക്രമിച്ച പൊലീസുകാരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് രാഘവൻ ആവശ്യപ്പെട്ടു.