കോഴിക്കോട്: യൂത്ത് ലീഗ്, യുവമോർച്ച എന്നീ സംഘടനകളുടെ കളക്ടറേറ്റ് മാർച്ചിനിടെ മാദ്ധ്യമ പ്രവർത്തകരെ ആക്രമിച്ചതിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കൊവിഡ് കാലത്ത് പ്രതിസന്ധികൾ നേരിട്ട് ജോലി ചെയ്യുന്ന മാദ്ധ്യമപ്രവർത്തകരെ കല്ല് കൊണ്ട് നേരിടുന്ന രാഷ്‌ട്രീയപാർട്ടികളുടെ നിലപാട് അപലപനീയമാണ്. പ്രവർത്തകരെ അടക്കിനിറുത്താൻ നേതൃത്വങ്ങൾ മുൻകൈയെടുക്കണം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ പൊലീസ് തയ്യാറാകണമെന്നും ജില്ലാ പ്രസിഡന്റ് എം. ഫിറോസ് ഖാനും സെക്രട്ടറി പി.എസ്. രാകേഷും ആവശ്യപ്പെട്ടു.