താമരശേരി: എസ്.എൻ.ഡി.പി യോഗം താമരശേരി ശാഖയ്ക്ക് കീഴിൽ മൂന്ന് പതിറ്റാണ്ടുകാലം പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കുകയും പോസ്റ്റൽ രംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുകയും ചെയ്ത വി.കെ.പുഷ്പാംഗദന് താമരശേരി ശാഖ ഉപഹാരം നൽകി. എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ.അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സുരേന്ദ്രൻ അമ്പായത്തോട്, സെക്രട്ടറി കെ.ടി.രാമകൃഷ്ണൻ, യൂണിയൻ മെമ്പർ വത്സൻ മേടോത്ത്, ശാഖ വൈസ് പ്രസിഡന്റ് പി.വിജയൻ, ഷൈജു തേറ്റാമ്പുറം, മൂത്തോറക്കുട്ടി, സജീവൻ എന്നിവർ പ്രസംഗിച്ചു.