കുറ്റ്യാടി: സ്വർണ കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രവർത്തകർ മരുതോങ്കര വില്ലേജ് ഓഫീസിന് മുന്നിൽ നില്പ് സമരം നടത്തി. കേരള കോൺഗ്രസ് (എം) ജില്ല പ്രസിഡന്റ് പി.എം. ജോർജ് ഉദ്ഘാടനം ചെയ്തു. പി.പി. വിനോദൻ, തോമസ് കൈതകുളം, വി.ടി. ലിനീഷ്, ജീവൻ പ്രകാശ്, ജോ കാഞ്ഞിരത്തിങ്കൽ, പൊക്കൻ തെയ്യമ്പാടി, ജോയ് ചീരമറ്റം, ശ്രീധരൻ കക്കട്ടിൽ എന്നിവർ പ്രസംഗിച്ചു.