കോഴിക്കോട്: തെരുവ് നായയുടെ കടിയേറ്റ ആടിനെ ചികിത്സിക്കാൻ വൈകി എന്ന പ്രചരണത്തിൽ കേരള ഗസറ്റഡ് ഓഫിസേഴ്‌സ് ഫെഡറേഷൻ പ്രതിഷേധിച്ചു. താമരശ്ശേരി മൃഗാശുപത്രിയിൽ ആടിനെ കൊണ്ടുവന്നിരുന്നു. ഇവിടത്തെ ഡോക്ടർ ചികിത്സാവധിയിൽ ആയതിനാൽ മൈക്കാവ് മൃഗാശുപത്രിയിലെ ഡോക്ടറെ ഫോണിൽ ബന്ധപ്പെട്ടു. അദ്ദേഹം ചികിത്സാ ആവശ്യാർത്ഥം പുറത്തുപോയെന്ന വിവരം ആടുമായി വന്നവരെ അറിയിച്ചു. എന്നാൽ ഇക്കാര്യം തെറ്റായ രീതിയിൽ അവതരിപ്പിച്ച് ഡോക്ടറെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു.
കൊവിഡ് കാലത്ത് കർഷക സേവനങ്ങൾക്ക് മുൻഗണ നൽകി പ്രവർത്തിക്കുന്ന ഡോക്ടറെ അപമാനിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്ന് കെ.ജി.ഒ.എഫ് ജില്ലാ സെക്രട്ടറി ഡോ. വിക്രാന്ത് അഭിപ്രായപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് സാജിദ് അഹമ്മദ്, ഡോ. ജെറീഷ്, ഡോ. അരുൺ, ഡോ. നബീൽ, ഡോ. നാസിർ തുടങ്ങിയവർ പങ്കെടുത്തു.