വടകര: പുറമേരി ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്കായി നിർമ്മിച്ച വിനോദ-വിശ്രമ കേന്ദ്രം തുറന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ. അച്യുതൻ ഉദ്ഘാടനം ചെയ്തു. പതിനാല് ലക്ഷത്തോളം രൂപയാണ് പദ്ധതിക്ക് വേണ്ടി വകയിരുത്തിയത്. വൈസ് പ്രസിഡന്റ് പ്രസീത കല്ലുളളതിൽ അദ്ധ്യക്ഷത വഹിച്ചു. ബിന്ദു പുതിയോട്ടിൽ, സരള പുളിയനാണ്ടിയിൽ, ടി. സുധീഷ്, കെ.പി. ചന്ദ്രൻ, വട്ടക്കണ്ടി രാജൻ, അങ്കണവാടി അദ്ധ്യാപിക അജിത എന്നിവർ പങ്കെടുത്തു.