അത്തോളി: മൊടക്കല്ലൂർ, കുറുവാളൂർ പ്രദേശത്ത് ദീർഘകാലമായി പത്രവിതരണം നടത്തുന്ന കോമത്ത് രാജനെ ലോക്‌ഡൗൺ കാലത്തെ സ്തുത്യർഹമായ സേവനം പരിഗണിച്ച് പ്രോഗ്രസീവ് റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചു. പ്രസിഡന്റ് ടി. ദേവദാസൻ പൊന്നാട അണിയിച്ചു. ടി.കെ കരുണാകരൻ, വി. വേലായുധൻ, കെ. സുധീർ, കെ.കെ. ബഷീർ എന്നിവർ സംസാരിച്ചു. നേരത്തെ 150വീടുകളിൽ അസോസിയേഷൻ ഭക്ഷ്യ കിറ്റ് വിതരണം നടത്തിയിരുന്നു.