gold
യൂത്ത് കോൺഗ്രസ് നിട്ടൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് സ്വർണ്ണ ബിസ്‌ക്കറ്റുകൾ പാഴ്‌സൽ അയക്കൽ സമരം സംസ്‌കാര സാഹിതി ചെയർമാൻ പി.പി.ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: വിവാദമായ സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസിന്റെ വേറിട്ട സമരം. നിട്ടൂർ മേഖല കമ്മിറ്റി പ്രതീകാത്മക സ്വർണ്ണ ബിസ്‌ക്കറ്റുകൾ മുഖ്യമന്ത്രിയ്ക്ക് പാഴ്‌സൽ അയച്ചു. നിട്ടൂർ തപാൽ ഓഫീസ് വഴിയാണ് തിരുവനന്തപുരത്തെ ഓഫീസിലേക്ക് സ്വർണ്ണ ബിസ്‌ക്കറ്റുകൾ അയച്ചത്. കെ.പി സി.സി. സംസ്‌കാര സാഹിതി കുറ്റ്യാടി നിയോജക മണ്ഡലം ചെയർമാൻ പി.പി. ദിനേശൻ ഉദ്ഘാടനം ചെയ്തു. യാസർ തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജി.കെ. വരുൺ കുമാർ, അനൂജ് ലാൽ, പി.കെ. നിയാസ്, കെ. ഹൈസം, വി.പി. അർഫാത്ത് തുടങ്ങിയവർ സംസാരിച്ചു.