കോഴിക്കോട്: ജില്ലയിൽ ഇന്നലെ 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 149 ആയി. രോഗം സ്ഥിരീകരിച്ച മണിയൂർ സ്വദേശി (30) ജൂലായ് ആറിനാണ് ബഹ്‌റൈനിൽ നിന്ന് കണ്ണൂരിലെത്തിയത്. വിമാനത്താവളത്തിലെ സ്രവം പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.
കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ കൊളത്തറ സ്വദേശികളായ ഗൃഹനാഥൻ (53), വീട്ടമ്മ (48), യുവാവ് (22), യുവതി (17), 12 വയസുള്ള ആൺകുട്ടി എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു. ജൂലായ് മൂന്നിന് രോഗം സ്ഥിരീകരിച്ച 26 വയസുള്ള കൊളത്തറ സ്വദേശിയുടെ കുടുംബാംഗങ്ങളാണിവർ. ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ പുതുപ്പാടി സ്വദേശിയായ യുവാവിനും (26) പോസിറ്റീവായി. ഇവരെ എഫ്.എൽ.ടി.സി യിലേയ്ക്ക് മാറ്റി.
മഹാരാഷ്ട്ര സ്വദേശി (52) ജൂലായ് എട്ടിനാണ് മുംബയിൽ നിന്ന് കോഴിക്കോട്ടെത്തിയത്. അബുദാബിയിലേയ്ക്ക് പോകുന്നതിന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ സ്രവപരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജൂൺ 29ന് ഖത്തറില്‍ നിന്ന് കണ്ണൂരിലെത്തിയ വടകര സ്വദേശിനിയ്‌ക്ക് (65) റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായിരുന്നു. കുടർന്ന് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്രവം പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു.
ജൂലായ് 4ന് ഖത്തറിൽ നിന്ന് കോഴിക്കോട്ടെത്തിയ ചാത്തമംഗലം സ്വദേശിയ്‌ക്ക് (47) രോഗലക്ഷണങ്ങളെ തുടർന്ന് എഫ്.എൽ.ടി സി.യിലേയ്ക്ക് മാറ്റി. പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. ജൂലായ് നാലിന് മംഗലാപുരത്ത് നിന്ന് വീട്ടിലെത്തിയ പെരുമണ്ണ സ്വദേശി (41) രോഗലക്ഷണങ്ങളെ തുടർന്ന് അഞ്ചിന് എം.സി.എച്ച് ചെറൂപ്പയിലെത്തി സ്രവം പരിശോധിച്ചു. രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് എഫ്.എൽ.ടി.സിയിലേയ്ക്ക് മാറ്റി. കോഴിക്കോട് കോർപ്പറേഷൻ മീഞ്ചന്ത സ്വദേശിനി (30) ജൂലായ് ആറിന് പനിയെ തുടർന്ന് സ്വകാര്യ ലാബിൽ സ്രവസാമ്പിൾ പരിശോധിച്ചു. ഫലം പോസിറ്റീവായതിനെ തുടർന്ന് കോഴിക്കോട് എഫ്.എൽ.ടി.സിയിലേയ്ക്ക് മാറ്റി. കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന ഏറാമല സ്വദേശിയാണ് (31) രോഗമുക്തി നേടിയത്.