നന്തി ബസാർ: ജനവാസ കേന്ദ്രങ്ങൾ കീറിമുറിച്ചുള്ള കെ. റെയിൽ,​ തീരദേശ ഹൈവേ പദ്ധതികൾ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് കടലൂരിലെ പ്രവാസികളുടെ സംഘടന കെ.എം.എ. ഓൺലൈൻ പ്രതിഷേധ സംഗമം നടത്തി. പദ്ധതിക്കെതിരായ പ്രതിഷേധത്തിന് കെ.എം.എ. ഐക്യദാർഢ്യം അറിയിച്ചു. വി.കെ.കെ. റിയാസ് ഉദ്ഘാടനം ചെയ്തു. കെ.പി. മൂസ അദ്ധ്യക്ഷത വഹിച്ചു. ജാഫർ നിലയെടുത്ത് പ്രമേയം അവതരിപ്പിച്ചു. മുതുകുനി മുഹമ്മദലി(ആക്ഷൻ കമ്മിറ്റി കൺവീനർ), ഷബീർ മണ്ടോളി(കുവൈത്ത്), ഹമീദ് കുറൂളി(കുവൈത്ത്), റാഫി റിഷാൽ(ഒമാൻ), ഹനീഫ മുതുകുനി(ബഹ്‌റൈൻ), ഒ.കെ. ഫസലു (ബഹ്‌റൈൻ), സക്കറിയ(ബംഗളൂരു), സമീർ മനാസ്, റമീസ് കാരിയത്ത്, ശരീഫ് ദാരിമി, മുഹമ്മദ് അലി മലമ്മൽ, സിറാജ് കോടിക്കൽ, വി.കെ.കെ റാഷിദ്, നബീൽ നാരങ്ങോളി, ഷഫീഖ് സംസം, താജുദ്ധീൻ എരവത്ത്, മൻഹർ കേയക്കണ്ടി, ജവാദ് അബ്ദുള്ള, മുഹ്‌സിൻ തൈക്കണ്ടി, ഷാഹിദ് ഉമ്മർ, അബ്ദുള്ള താരമ്മൽ സംസാരിച്ചു. സയ്യിദ് ഫസൽ തങ്ങൾ സ്വാഗതവും ട്രഷറർ പി.വി. നിസാർ നന്ദിയും പറഞ്ഞു.