കോഴിക്കോട്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ തലത്തിൽ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് നൽകിവരുന്ന ദേശീയ അവാർഡ് കോഴിക്കോട് ബ്രാഞ്ചിലെ ഡോ. വി. ജി. പ്രദീപ് കുമാറിനും (എെ.എം.എ മുൻ സംസ്ഥാന പ്രസിഡന്റ്, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ വൈസ് പ്രസിഡന്റ്, ഇന്ത്യൻ സ്‌ട്രോക്ക് അസോസിയേഷൻ ദേശീയ സെക്രട്ടറി), ഡോ. അജിത് ഭാസ്‌കറിനും ( എെ.എം.എ ഉത്തര മേഖല ജോയിന്റ് സെക്രട്ടറി) ലഭിച്ചു. പൊതുസമൂഹത്തിനും ആരോഗ്യ രംഗത്തും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്.