കുറ്റ്യാടി :കുറ്റാരോപിതരെ ഐ.ടി വകുപ്പിൽ നിയമിച്ച മുഖ്യമന്ത്രി പിണറായി വിജയൻ സംശയത്തിന്റെ നിഴലിലാണെന്ന് ബി.ജെ.പി സംസ്ഥാന സമിതി അംഗം രാമദാസ് മണലേരി. യുവമോർച്ച കുറ്റ്യാടി മണ്ഡലം പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിനീത് നിട്ടൂർ അദ്ധ്യക്ഷത വഹിച്ചു. യു.വി ചാത്തു, വൽസൻ പുത്തൂർ, ടി.വി.ഭരതൻ, ആനന്ദ് കൃഷ്ണൻ ,ലിജേഷ് മണിയൂർ, വിപിൻ വളള്യാട്, വിപിൻ കടമേരി എന്നിവർ നേതൃത്വം നൽകി.