നന്തിബസാർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നെൽകൃഷി ചെയ്ത കർഷകർക്കും ഗ്രൂപ്പുകൾക്കും സബ്‌സിഡിക്കായി 17 വരെ മൂടാടി കൃഷി ഭവനിൽ അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ആധാർ കാർഡ്, നികുതി രസീത്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പി നൽകണം. തരിശുഭൂമിയിലെ കൃഷിക്കും അല്ലാതെയുള്ള കൃഷിക്കും പ്രത്യേകം അപേക്ഷ നൽകണം. പാട്ടകൃഷിയാണെങ്കിൽ ഭൂവുടമയുമായി ഉണ്ടാക്കിയ കരാറിന്റെ കോപ്പി സമർപ്പിക്കണം. തരിശുഭൂമിയിലെ പാട്ടകൃഷിക്ക് ഭൂവുടമയ്ക്കും ആനുകൂല്യം ലഭിക്കുന്നതിനാൽ ഉടമയുടെ അപേക്ഷയും ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും കർഷകന്റെ അപേക്ഷയോടൊപ്പം സമർപ്പിക്കണം. നിലവിൽ കൃഷി ചെയ്ത വ്യക്തികളും ഗ്രൂപ്പുകളും കൃഷിഭൂമിയുടെ ഉടമകൾ മാത്രം അപേക്ഷ നൽകിയാൽ മതി.