eramala
ഏറാമല ബാങ്ക് മെമ്പർമാരുടെ മക്കളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രൻ അനുമോദിക്കുന്നു

വടകര: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ ഏറാമല സർവീസ് സഹകരണ ബാങ്കിലെ മെമ്പർമാരുടെ മക്കളെ അനുമോദിച്ചു. ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എൻ. ബാലകൃഷ്ണൻ, കെ.കെ.ദിവാകരൻ, പി.ചന്ദ്രൻ, കെ.ടി രാജീവൻ, കെ.കെ. കുമാരൻ, എം.സുനി, ഇ.പി.ബേബി, തെറ്റത്ത് ജയശ്രീ, എ.കെ.സിന്ധു, സുജിത്ത് കുമാർ, കെ.പ്രസീത് എന്നിവർ പ്രസംഗിച്ചു. പി.കെ. കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ ടി.കെ.വിനോദൻ സ്വാഗതവും എം.കെ.വിജയൻ നന്ദിയും പറഞ്ഞു.