പേരാമ്പ്ര: റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ പേരാമ്പ്ര ഭാഗത്തേക്കുള്ള ബസ് വെയിറ്റിംഗ് ഷെഡ് നിർമ്മിക്കണമെന്ന് സി.പി.ഐ തെക്കുംമുറി ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എ.ടി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കൊയിലോത്ത് ഗംഗാധരൻ, എ.എം. ശ്രീധരൻ, സി.കെ. പ്രഭാകരൻ, പി. ബാലൻ, മലയിൽ കുഞ്ഞിക്കൃഷ്ണൻ, റഷീദ് പട്ടയാട്ട്, യമുന എന്നിവർ പങ്കെടുത്തു. സെക്രട്ടറി ശാലാനിലയം ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.