താമരശ്ശേരി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് നടുക്കണ്ടി ഉദ്ഘാടനം ചെയ്തു. താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.പി.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ഷാൻ കട്ടിപ്പാറ, സി.കെ.സന്തോഷ്, വത്സൻ മേടോത്ത് എ.കെ.ബബീഷ് എന്നിവർ പ്രസംഗിച്ചു.