കൊയിലാണ്ടി: മുത്താമ്പി റോഡിൽ മുറിച്ചുമാറ്റിയ മരങ്ങൾക്ക് പകരം നട്ടുപിടിപ്പിച്ച വൃക്ഷതൈകൾ നശിപ്പിച്ചതിൽ ഹരിതം പരിസ്ഥിതി സമിതി പ്രതിഷേധിച്ചു. സമിതി പ്രസിഡന്റ് സി.സത്യചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.രാജൻ, എ.കെ. ബാബു, പി.പവിത്രൻ, പി.പി. ഗോപി , പി.ആർ.കെ. ബേബി എന്നിവർ പ്രസംഗിച്ചു.