കോഴിക്കോട്: കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന എടവനക്കുന്ന് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ.ബാലൻ നിർവഹിച്ചു. ജില്ലാപഞ്ചായത്തിന്റെ 10 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തിന്റെ 2 ലക്ഷം രൂപയും ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ.എം.റീന അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ആലീസ് മാത്യു , ബ്ലോക്ക് മെമ്പർ അജിത കൊമ്മിണിയോട്ട്, അബ്ദുൾ റഹ്മാൻ, മോളി, കെ ബാബു, ജയേഷ് എന്നിവർ പങ്കെടുത്തു.