ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ. ദാസൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1.2 കോടി രൂപയ്‌ക്കാണ് കെട്ടിടം അനുവദിച്ചത്. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം കെ. ഗീതാനന്ദൻ, വി.കെ. ശശിധരൻ, എം. പുഷ്പ, വാർഡംഗം ഇന്ദിര കൂളിമഠത്തിൽ, മെഡിക്കൽ ഓഫീസർ ഡോ. ശബ്ന തുടങ്ങിയവർ പങ്കെടുത്തു.