കോഴിക്കോട്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള വാഹന രജിസ്ട്രേഷൻ, ഫിറ്റ്നസ്, രജിസ്ട്രേഷൻ പുതുക്കൽ തുടങ്ങിയ സേവനങ്ങൾക്ക് www.parivahan.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകണം. തുടർന്ന് www.mvdkerala.gov.in എന്ന വെബ്സൈറ്റ് വഴി ഇ-ടോക്കൺ എടുക്കുന്ന അപേക്ഷകർക്ക് മാത്രമേ ഗ്രൗണ്ടിൽ പ്രവേശനം ലഭിക്കുകയൂള്ളുവെന്ന് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. ഓഫീസുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ഗ്രൗണ്ടിൽ പ്രവേശനം അനുവദിക്കുകയില്ല. ഫോൺ: 0495 2371705.