കോഴിക്കോട്: പുനഃനിർമ്മിച്ച ഒതേനാണ്ടിപ്പാലം ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചെലവിലാണ് പാലം നിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. അശ്വതി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് പി.പി. നാണു, മെമ്പർ ഒ.പി. ഷിജിൽ, എം.കെ. ശശി, പ്രേമരാജ് കായക്കൊടി, പി.പി. അബ്ദുൾ ഖാദർ തുടങ്ങിയവർ പങ്കെടുത്തു.