തലക്കുളത്തൂർ: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തലക്കുളത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ബി.ജെ.പി എലത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ് സി.പി. സതീഷ് ഉദ്ഘാടനം ചെയ്തു. ടി. ലിനീഷ് അദ്ധ്യക്ഷത വഹിച്ചു. കെ. ശ്രീരാമൻ സ്വാഗതം പറഞ്ഞു.