ഫറോക്ക്: എളേടത്തുകുന്ന് റെയിൽവേ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡുകൾക്കുള്ള സ്ഥലമെടുപ്പ് പൂർത്തിയാക്കാൻ നടപടിയായി. അവശേഷിക്കുന്ന മൂന്നു പേരുടെ സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു.

അപ്രോച്ച് റോഡിനായി 35 പേരുടെ സ്ഥലം നേരത്തെ ഏറ്റെടുത്തിരുന്നു. എന്നാൽ മൂന്നു പേർ സ്ഥലം നൽകാത്തതിനാൽ റോഡ് നിർമ്മാണം തുടങ്ങിയിരുന്നില്ല. ഇതേത്തുടർന്നാണ് സ്ഥലം ഏറ്റെടുക്കാൻ നടപടി സ്വീകരിച്ചത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനാണ് നിർമ് ചുമതല. വില നിശ്ചയിച്ച് സ്ഥലം ഏറ്റെടുക്കുന്ന നടപടി വേഗത്തിലാക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടതായി വി.കെ.സി മമ്മദ് കോയ എം.എൽ.എ അറിയിച്ചു.