ഫറോക്ക്: വ്യാപാരി വ്യവസായി ആൻഡ് പബ്ലിക് മൾട്ടി പർപ്പസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം മുനിസിപ്പൽ ചെയർപേഴ്സൺ കെ. കമറുലൈല ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കുഞ്ഞിമരക്കാർ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് രജിസ്ട്രാർ ജയരാജൻ ആദ്യ നിക്ഷേപം ജലീൽ ചാലിൽ നിന്ന് ഏറ്റുവാങ്ങി. യൂണിറ്റ് ഇൻസ്പെക്ടർ ടി. ഷൗക്കത്ത്, കെ.എം റഫീഖ്, ഗഫൂർ രാജധാനി, ആസ്യ കൃഷ്ണകുമാർ, സെക്രട്ടറി ടി. സുധീഷ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ടി. മധുസൂദനൻ സ്വാഗതവും ഡയറക്ടർ അബ്ദുൾ സലാം നന്ദിയും പറഞ്ഞു.