പയ്യോളി: തീരദേശ ഹൈവേ കൊളാവിപ്പാലത്ത് നിന്ന് ഗതിമാറ്റി പുഴയോരത്തെ ജനവാസ കേന്ദ്രത്തിലൂടെ പോകുന്നതിനെതിരെ തീരദേശ റോഡ് കർമ്മ സമിതി കോട്ടക്കൽ ബീച്ച് റോഡിൽ ധർണ നടത്തി. കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. ടി. ഉമാനാഥൻ അദ്ധ്യക്ഷത വഹിച്ചു. സി.പി. സദ്ക്കത്തുള്ള, സി.പി. രവീന്ദ്രൻ, അഷറഫ് കോട്ടക്കൽ, ഷൗക്കത്ത് കോട്ടക്കൽ, മൊയച്ചേരി രാജേഷ്, പി.വി. ബിനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.