പയ്യോളി: പയ്യോളി നഗരസഭയിലെ ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം' പദ്ധതിയുടെ ഭാഗമായി ഇ-ഹെൽത്ത് പദ്ധതി ആരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ വി.ടി.ഉഷ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കുന്ന രണ്ടാമത്തെ കുടുംബരോഗ്യ കേന്ദ്രമാണ്. രോഗികളുടെ വിവരങ്ങൾ പൂർണമായും കമ്പ്യൂട്ടറിൽ ശേഖരിക്കുകയും സ്ഥാപനത്തിലെ ചികിത്സാ വിഭാഗങ്ങളെയും മറ്റ് ഉയർന്ന ആശുപത്രികളെയും ബന്ധപ്പെടുത്തി ചികിത്സ നൽകുന്ന സംവിധാനമാണ്. ആധുനിക ലബോറട്ടറി പ്രവർത്തനം ആരംഭിച്ചു. ഫിസിയോതെറാപ്പി യൂണിറ്റ്, വിഷൻ സെന്റർ എന്നിവ ഉടൻ ആരംഭിക്കും.വൈസ് ചെയർമാൻ കെ.വി.ചന്ദ്രൻ, സമീറ, കൂടയിൽ ശ്രീധരൻ, പടന്നയിൽ പ്രഭാകരാൻ,പി. അസൈനാർ മാസ്റ്റർ, പി . എൻ. അനിൽകുമാർ, എം. ടി. ഗോപാലൻ, സി. പി. രവീന്ദ്രൻ, അഷറഫ് കോട്ടക്കൽ, ടി. ഉമാനാഥൻ, എന്നിവർ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൽ ബാരി സ്വാഗതം പറഞ്ഞു.