img202007
ബി.ജെ.പി പ്രവർത്തകർ മുക്കത്ത് നടത്തിയ ധർണ ചേറ്റൂർ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുക്കത്ത് ധർണ നടത്തി. ബസ് സ്റ്റാന്റ് പരിസരത്ത് ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സി.ടി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം അഡ്വ. ശ്രീപത്മനാഭൻ, ന്യൂനപക്ഷ മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ സൈമൺ തോണക്കര, ടി.സുധാകരൻ,സി.കെ വിജയൻ, ബിനോജ് ചേറ്റൂർ, എം.ടി.വേണുഗോപാൽ, എം.ടി.സുധീർ, സുന്ദരൻ പന്നിക്കോട്, ബാലകൃഷ്ണൻ വെണ്ണക്കോട് എന്നിവർ പ്രസംഗിച്ചു. സത്യൻ മഠത്തിൽ, സുബ്രഹ്മണ്യൻ കൂമ്പാറ, സതീഷ് കോടഞ്ചേരി എന്നിവർ നേതൃത്വം നൽകി.