ബാലുശ്ശേരി: സി.ബി.എസ്.ഇ പാഠപുസ്തകത്തിൽ നിന്ന് ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം തുടങ്ങിയ ഭാഗങ്ങൾ ഒഴിവാക്കിയതിനെതിരെ എസ്.എഫ്.ഐ ബാലുശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഏരിയാ സെക്രട്ടറി എ.വി.വിഷ്ണു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ധ്യാൻ ക്യഷ്ണ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി അശ്വിൻ വിജയ് സ്വാഗതവും ഏരിയാ കമ്മിറ്റി അംഗം അനന്യ നന്ദിയും പറഞ്ഞു.